Friday 30 September, 2011

ചൊല്ലുകൾ


  1. ചീത്ത സുഹൃത്തുണ്ടാവുന്നതും ഒരു സുഹൃത്തും ഇല്ലാതിരിക്കുന്നതും ഒരു പോലെയാണ്
  2. ആവശ്യഘട്ടത്തിലെത്തുന്നവനാണ് യഥാർഥ സുഹൃത്ത്
  3. ആപത്ത് ഘട്ടങ്ങളിലേ സുഹൃത്തിനെ മനസ്സിലാവൂ
  4. നഷ്ടപ്പെടുമ്പൊഴേ സൗഹൃദത്തിന്റെ വിലയറിയൂ
  5. ഒരു സുഹൃത്തിനെ നേടാൻ പ്രയാസമാണ്. നഷ്ടപ്പെടാൻ എളുപ്പവും
  6. എല്ലാവർക്കും സുഹൃത്തായിരിക്കുന്നവൻ ആരുടേയും സുഹൃത്തായിരിക്കില്ല
  7. വഴികേടിലേക്ക് നയിക്കുന്ന സുഹൃത്ത് ശത്രുവാണ്
  8. നല്ല സുഹൃത്ത് സ്വർണ്ണത്തേക്കാൾ വെള്ളിയേക്കാൾ വിലപിടിപ്പുള്ളതാണ് (ഡച്ച്)
  9. അകലത്തുള്ള ബന്ധുവേക്കാൾ അരികത്തുള്ള സുഹൃത്ത് നല്ലൂ
  10. നമ്മെക്കുറിച്ച് നല്ലതു പറയുന്നവനെല്ലാം നല്ല സുഹൃത്താകണമെന്നില്ല

സൗഹൃദം ഒരു വലിയ കാര്യമല്ല. അത് ആയിരം ചെറിയ കാര്യങ്ങൾ ചേർന്നതാണ്...

സൗഹൃദത്തെപ്പറ്റിയുള്ള മൊഴികൾ

  • "സുഹൃത്തായിരിക്കുന്നവനേ സുഹൃത്തുണ്ടാവൂ." എമേഴ്സൺ
  • "ഒരു പുഷ്പമുണ്ടെങ്കിൽ എനിക്ക് പൂങ്കാവനമായി. ഒരു സുഹൃത്തുണ്ടെങ്കിൽ ലോകവും." ലിയോ ബുസ്കാഗ്ലിയ.
  • "ആത്മാർത്ഥതയില്ലാത്ത സൗഹൃദം വന്യമൃഗങ്ങളെക്കാൾ ഭയാനകർമാണ്.വന്യമൃഗത്തിന് നിങ്ങളുടെ ശരീരത്തെ ഹനിക്കാം .എന്നാൽ ചീത്ത സുഹൃത്ത് ഹനിക്കുന്നത് നിങ്ങളൂടെ ആത്മാവിനെയായിരിക്കും." ശ്രീ ബുദ്ധന്‍
  • "എനിക്ക് മാറ്റം വരുമ്പോൾ എന്നോടൊപ്പം മാറ്റം വരികയും , ഞാൻ തലയാട്ടുമ്പോൾ കൂടെ തലയാട്ടാനും ഒരു സുഹൃത്ത് വേണ്ട.അത് എന്റെ നിഴൽ ഭംഗിയായി ചെയ്യുന്നുണ്ട്." പ്ലൂട്ടാർക്ക്.
  • "യഥാർഥ സുഹൃത്ത് മുന്നിൽനിന്നേ കുത്തൂ." ഒസ്ക്കാർ വൈൽഡ്
  • "ഭർത്താവിനെ നഷ്ടപ്പെട്ടവൾ വിധവ, മാതാപിതാക്കളെ നഷ്ട്പ്പെട്ടവൻ അനാഥൻ, എന്നാൽ ആത്മസുഹൃത്തിനെ നഷ്ടപ്പെട്ടവനോ.?എല്ലാ ഭാഷകളും ഈ കാര്യത്തിൽ കുറ്റകരമായ മൗനം അവലംബിക്കുന്നു." ജോസഫ് റൂ
  • "പക്ഷികൾക്ക് കൂട്, ചിലന്തിക്ക് വല, മനുഷ്യനു സുഹൃത്ത്ബ്ന്ധങ്ങൾ." വില്യം ബ്ലേക്ക്
  • "നല്ല സുഹൃത്തുക്കൾ ആരോഗ്യ സ്ഥിതി പോലെയാണ്. നഷ്ടപ്പെടുമ്പോഴേ അതിന്റെ വില മനസ്സിലാവൂ." ചാൾസ് കോൾട്ടൻ.
  • "എന്റെ മുന്നിൽ നടക്കണ്ട, ഞാൻ പിൻപറ്റില്ല, എന്റെ പിന്നിൽ നാടക്കണ്ട ഞാൻ നയിക്കില്ല, എന്നോടൊപ്പം നടക്കൂ, എന്റെ സുഹൃത്തായിരിക്കൂ." ആൽബർട്ട് കാമൂ
  • "നിന്റെ ശത്രുക്കൾക്കൊപ്പം സഹവർത്തിക്കുന്ന നിന്റെ മിത്രങ്ങളെ കൈയ്യൊഴിയുക." പേർഷ്യൻ കവി സഅദി
  • "നിന്റെ എല്ലാ രഹസ്യങ്ങളും നിന്റെ സുഹൃത്തിനോട് വെളിപ്പെടുത്തരുത്. ആരറിഞ്ഞു അവൻ നാളെ നിന്റെ ശത്രു ആവില്ല എന്ന്.നിന്റെ എല്ലാ കുതന്ത്രങ്ങളും നിന്റെ ശറ്റ്രുവിനോട് പയറ്റരുത്. ആരറിഞ്ഞു അവൻ ഒരു നാൾ നിന്റെ സുഹൃത്താവില്ല എന്ന്." പേർഷ്യൻ കവി സഅദി
  • "സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവർ നിങ്ങളോടു കൂടുതൽ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാൻ നിങ്ങൾക്കു കഴിയും" - ബെഞ്ചമിൻ ഫ്രാൻക്ലിൻ

Thursday 29 September, 2011

ഈ ജീവിതമാം യാത്രയില്‍ എവിടെയൊക്കെയോ ജനിച്ചു എവിടെയൊക്കെയോ ജീവിച്ചു......
പക്ഷെ നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി പല വഴിക്കും ഒന്നിപ്പിക്കുന്നു.
എന്ന് തീരുമെന്നറിയാത്ത ജീവിത യാത്രയുടെ അവസാനം വരെ സുഹൃത്തുക്കള്‍ നമ്മുടെ കൂടെയുണ്ടാകുമെങ്കില്‍ എന്ന് നമ്മള്‍ ആഗ്രഹിച്ചു പോവും ചിലപ്പോഴെങ്കിലും?


കാലവും ദൂരവും വേര്‍പ്പെടുത്താന്‍ ശ്രമിക്കുമ്പോഴും അതിനെയെല്ലാം അതിജീവിക്കുന്ന എത്രയോ സുഹൃത്ബന്ധങ്ങള്‍ ഇന്നും ഉണ്ട്......
എല്ലാവരും അതുപോലെ മായാതെ മങ്ങാതെ എല്ലാത്തിനെയും അതിജീവിച്ചു നിലനില്ക്കണമെന്ന് തോന്നാറില്ലേ ചിലപ്പോഴെങ്കിലും?
എന്റെ പ്രിയപ്പെട്ട എല്ലാ സുഹൃത്തുക്കള്‍ക്കായി ഈ ബ്ലോഗ്‌ ഞാന്‍ സമര്‍പ്പിക്കുന്നു