Saturday 29 October, 2011

സ്നേഹം വളരട്ടേ ,നന്മ വിജയിക്കട്ടെ

കൈമോശം വന്നു പോയതും

കാലങ്ങളായി നിലനില്‍‌ക്കുന്നതുമുള്‍‌പ്പെടെ
ഒട്ടേറെ ബന്ധങ്ങളെക്കുറിച്ചുള്ള
ഓര്‍‌മ്മകളുടെ ഒരു സംഗമം
എന്നോ കൈവിട്ടു പോയ
വളരെപഴകിയ
ചില കൂട്ടുകെട്ടുകള്‍‌‌ പോലും
നമുക്കിവിടെ നിന്നും
തിരിച്ചു കിട്ടിയേക്കാം.

പിച്ച വച്ചു നടന്നിരുന്ന പ്രായത്തില്‍‌
കൂടെയുണ്ടായിരുന്ന ആ പഴയ
കളികുട്ടുകാരനെ

കൂട്ടുകാരിയെ...

അറിവിന്റെ ആദ്യാക്ഷരങ്ങള്‍‌
ഒപ്പമിരുന്നു പഠിച്ച സഹപാഠിയെ...

ബാല്യ കൌമാരങ്ങളില്‍‌
ഇരുമെയ്യെങ്കിലും ഒരേ മനസ്സായ്
പരസ്പരം കരുതിയിരുന്ന
ആത്മ മിത്രത്തെ....

ഏതോ ഒരു യാത്രയ്ക്കിടയില്‍‌
പരിചയപ്പെട്ട
പുതിയ സുഹൃത്തിനെ...

അങ്ങനെയങ്ങനെ......
എല്ലാ ബന്ധങ്ങളെയും
നമുക്കിവിടെ ഒരു കുടക്കീഴില്‍‌
അണിനിരത്താം....
പരസ്പരം പങ്കു വയ്ക്കാം...
അതാണ് അതിനാണ് എന്റെ ചെറിയ ബ്ലോഗ്‌..

എല്ലാവരും അംഗമാകൂ.... അഭിപ്രായം നല്കാന്‍ മറക്കല്ലേ...

No comments:

Post a Comment